യാത്രക്കാർക്ക് ആശ്വാസം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ

By News Desk, Malabar News
Another attack on TTE in the state
Representational Image
Ajwa Travels

ന്യൂഡെൽഹി: ഐആർസിടിസി വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ഇനി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഒരു മാസം 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

നിലവിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവിൽ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ഇത് 12 ആയി വർധിപ്പിച്ചിട്ടുണ്ട്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്രോൽസാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി. സ്‌ഥിരം യാത്രക്കാർക്കും ഒരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കൾക്ക് അടക്കം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇത് സഹായകമാകുമെന്നും റെയിൽവേ വ്യക്‌തമാക്കി.

Most Read: മദ്യം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE