ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ഭീകരസംഘടനയായ അല്‍ഖ്വയിദ. ഡെല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുക’ എന്ന് ആഹ്വാനം ചെയ്തെത്തിയ കത്തിലൂടെയാണ് സ്ഫോടനം നടത്തുമെന്ന മുന്നറിയിപ്പ്.
നമ്മുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും. നമ്മുടെ പ്രവാചകനെ അപമാനിക്കാന്‍ തുനിയുന്നവരെ തകര്‍ക്കാന്‍ നമ്മുടെ ശരീരത്തിലും നമ്മുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ കെട്ടും. കാവി ഭീകരര്‍ ഇനി ഡെല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം; കത്തില്‍ പറയുന്നു.
Read Also: പരിസ്ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം