തായ്‌വാൻ ചൈനയുടേത്, തടയാൻ ശ്രമിച്ചാൽ യുദ്ധം ഉറപ്പെന്ന് മുന്നറിയിപ്പ്

By News Desk, Malabar News
Ajwa Travels

ബെയ്‌ജിങ്: തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ്‌ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തായ്‌വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ ചൈനീസ് സൈന്യം മടിക്കില്ല. തായ്‌വാൻ ചൈനയുടേതാണ്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. തായ്‌വാനെ സ്വാതന്ത്രമാക്കാനുള്ള ഗൂഢാലോചന തകർത്ത് മാതൃരാജ്യത്തിന്റെ ഏകീകരണം ഉയർത്തി പിടിക്കുമെന്നും പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

തായ്‌വാനെ അസ്‌ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് ചൈന വിട്ടുനിൽക്കണമെന്ന് ലോയ്‌ഡ്‌ ഓസ്‌റ്റിൻ ചർച്ചയിൽ ആവശ്യപ്പെട്ടതായി യുഎസ്‌ പ്രതിരോധ വകുപ്പ് പിന്നീട് അറിയിച്ചു. കിഴക്കൻ ഏഷ്യയിലെ ദ്വീപായ തായ്‌വാൻ 1949ലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, ഇത് അംഗീകരിക്കാത്ത തായ്‌വാനും ചൈനയും തമ്മിൽ സംഘർഷകാത്‌മകമായ ബന്ധമാണ് നിലനിൽക്കുന്നത്.

Most Read: ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE