കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോൽ സിഎച് സെന്ററിനാണ് തീയിട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിൽക്കുകയാണ്.
മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം. തളിപ്പറമ്പ് ജുമാ മസ്ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയും ഓഡിറ്റ് റിപ്പോർട്ടിനെയും ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാർ മുഖം മൂടി സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് ഓഫിസിന് തീവെച്ചത്. ഓഫിസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
Most Read: ഉദയ്പൂർ കൊലപാതകം; ഭീകരബന്ധമെന്ന് രാജസ്ഥാൻ പോലീസ്, തെളിവില്ലെന്ന് എൻഐഎ