ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 15,528 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് –19 കേസുകളുടെ എണ്ണം 4,37,83,062 ആയി ഉയർന്നു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.57 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 5,25,785 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
അതേസമയം 16,113 പേർ കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചതോടെ ദേശീയ രോഗമുക്തി നിരക്ക് 98.47 ശതമാനമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,31,13,623 ആണ്.
നിലവിൽ 1,43,654 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.33 ശതമാനമാണ്.
Most Read: അഗ്നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും