ന്യൂഡെല്‍ഹി: ചൈനീസ് സ്മാർട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനം ഇല്ല എന്ന് പരാതി. അരുണാചല്‍ പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിന്റെ കാലാവസ്ഥ ഫോണില്‍ ഇല്ല എന്ന പരാതി ട്വിറ്ററിലൂടെ ഉപഭോക്താക്കള്‍ അറിയിക്കുകയായിരുന്നു.
ഒടുവില്‍ ചില സാങ്കേതിക പ്രശ്നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന പ്രസ്താവനയുമായി ഷവോമി തന്നെ രംഗത്തെത്തി. ‘ഇത് ഞങ്ങളുടെ അപ്ളിക്കേഷനിലെ ഒരു സാങ്കേതിക പിശകാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്കാന് അപ്ളിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,’ ഷവോമി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശേഷം പരാതി പരിഹരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഒരു ചൈനീസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗല്‍വാനിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
Read also: നിയമ ലംഘനം; ഫ്ളിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍