തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയില്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച് ഉത്തരവ്. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനത്തെ നിയമിച്ചത്.
തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ് സമിതിയുടെ അധ്യക്ഷന്‍. ട്രസ്റ്റി നോമിനി, മുഖ്യ തന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നോമിനി തുടങ്ങിയവരും സമിതിയിലുണ്ടായിരിക്കും. നേരത്തെ ബിജെപി എന്‍.ആര്.ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്നു. ഈ നിയമനം റദ്ദാക്കിയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനത്തെ നിയമിച്ചത്.
Read also: സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്