പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊതുജനങ്ങളുടെ 30000 കോടി രൂപ തട്ടിയെടുത്തെന്ന് ആര് ജെ ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. അഴിമതിയുടെ ഭീഷ്മാചാര്യരാണ് നിതീഷെന്നും താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം അഴിമതി തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുജനങ്ങളുടെ 30000 കോടി രൂപയാണ് നിതീഷ് കൊള്ളയടിച്ചത്. ഞാന്‍ അധികാരത്തില്‍ വന്നാല്‍ അതെല്ലാം തിരിച്ചുപിടിക്കും’, തേജസ്വി യാദവ് പറഞ്ഞു. അഴിമതിക്കാരുടെ സംരക്ഷകനാണ് നിതീഷെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അഴിമതിയുടെ ഭീഷ്മ പിതാമഹനെന്ന് താന്‍ വിളിക്കുന്നതെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ അധികാരത്തില്‍ വന്നാല്‍ തന്റെ ആദ്യത്തെ മന്ത്രിസഭാ സമ്മേളനത്തില്‍ തന്നെ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാറിനെതിരെ അഴിമതി ആരോപണവുമായി എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാനും രംഗത്ത് വന്നിരുന്നു.
Read also: കൊവാക്സിന്; ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി