ആയിരത്തിലേറെ കേസുകള്‍ ഒരാഴ്‌ചക്കിടെ; കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം രൂക്ഷം

By Team Member, Malabar News
Malabarnews_malappuram
Representational image

മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരില്‍ ഒരാഴ്‌ചക്കിടെ രജിസ്‌റ്റര്‍ ചെയ്‌തത് ആയിരത്തിലേറെ കേസുകള്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നടപടികള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസും മറ്റ് അധികൃതരും പരിശോധന കര്‍ശനമാക്കി.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമാണ് ഇത്രയും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനും നിശ്‌ചിത സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് എതിരെയും ഒക്കെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പെരുമ്പടപ്പ് പോലീസ് കഴിഞ്ഞ ഒരാഴ്‌ചക്കിടെ 500 കേസുകളും വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലെ സെക്‌ടർ മജിസ്ട്രേറ്റുമാര്‍ 520 കേസുകളുമാണ് രജിസ്‌റ്റര്‍ ചെയ്‌തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Read also : വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE