തിരുവനന്തപുരം: ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ പാർട്ടി വിട്ടു. രാജി സന്നദ്ധത അറിയിച്ച് ദേശീയാധ്യക്ഷന്‍ ജെ പി നദ്ദക്ക് രാജിക്കത്ത് നല്കി. രാജി വെച്ച ശേഷം സി പി ഐ എമ്മില്‍ ചേരുമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പ്രവീണ്‍ പറഞ്ഞു. കൃഷ്ണദാസ് പക്ഷക്കാരനാണ് രാജി വച്ച പ്രവീൺ. പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് ബി ജെ പി വിടുന്നതെന്ന് പ്രവീണ്‍ വ്യക്തമാക്കി. ബി ജെ പി തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിച്ച് കൂടുതല്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത കാരണം പ്രവീണിനെ ഒഴിവാക്കുകയായിരുന്നു. പ്രവീണിന്റെ രാജി കാര്യത്തിൽ ബി ജെ പി നേതൃത്വം പ്രതികരിച്ചിട്ടില്ല.
Read also: മുന്നാക്ക സംവരണം യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ