മുന്നോക്ക സംവരണം യാഥാർഥ്യമാക്കി സംസ്‌ഥാന സർക്കാർ

By News Desk, Malabar News
100-day program
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുന്നോക്ക സംവരണം യഥാർഥ്യമായി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്‌ഥാന സർക്കാർ പുറത്തിറക്കി. മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം എന്നത് ഇടത് മുന്നണി പ്രകടന പത്രികയിലെ വാഗ്‌ദാനം കൂടിയായിരുന്നു.

Also Read: കോവിഡ്; മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്ക് കൂടുന്നു

മുന്നോക്ക സംവരണം നടപ്പാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തെങ്കിലും നിലവിൽ വരാൻ സർവീസ് ചട്ട ഭേദഗതി കൂടി ആവശ്യമായിരുന്നു. ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് മുന്നോക്ക സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനമിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE