‘സംഗമം ആഗോള വിജയം; വ്യാജ പ്രചാരണം, ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങൾ’

ചിലർ അയ്യപ്പ സംഗമത്തെക്കുറിച്ചു കള്ളപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധം പ്രചരിക്കുന്നു. ഇതിനായി വേണമെങ്കിൽ എഐയും ഉപയോഗിക്കാം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. 4600 പേർ സംഗമത്തിൽ പങ്കെടുത്തെന്നും എംവി ഗോവിന്ദൻ അവകാശപ്പെട്ടു.

By Senior Reporter, Malabar News
MV Govindan
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
Ajwa Travels

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ചിലർ അയ്യപ്പ സംഗമത്തെക്കുറിച്ചു കള്ളപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധം പ്രചരിക്കുന്നു. ഇതിനായി വേണമെങ്കിൽ എഐയും ഉപയോഗിക്കാം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. 4600 പേർ സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉൽഘാടനം ചെയ്‌തത്‌.

തീർഥാടകർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് ഭക്‌തരുടെ നിർദ്ദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി ഒന്നും നടപ്പാക്കില്ല. 2050 വരെയുള്ള വികസനം മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്‌ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്‌റ്റർ പ്ളാൻ ലക്ഷ്യമിടുന്നത്.

മധുര, തിരുപ്പതി മാതൃകയിൽ ശബരിമല തീർഥാടക ഭൂപടത്തിൽ ഇടംപിടിക്കണം. പരിസ്‌ഥിതിക്ക് പരിക്കേൽക്കാത്ത വിധത്തിലാകും വികസന പ്രവർത്തനങ്ങൾ. മതത്തിന് അതീതമായി എല്ലാ മനുഷ്യർക്കും എത്താവുന്ന തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമല പ്രത്യേക ഇടപെടൽ അർഹിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

Most Read| ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച; പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE