തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയ പരി ഇന്നത്തോടെ അവസാനിക്കും. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.
ഇതിൽ 33,450 പേർ താമസം മാറിയവരും 1630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർപട്ടിക പരിഷ്‌കരണത്തിനാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു.
ഈമാസം 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്‌ചവെച്ചതെന്ന് രത്തൻ യു ഖേൽക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































