അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ് ഓപ്പൺ മാസ്റ്റേഴ്സ്.
ലേസർ ബോട്ടിൽ ഇന്ത്യയിൽ നിന്ന് കമാൻഡർ അഭിലാഷ് ടോമി മാത്രമാണ് പങ്കെടുത്തത്. നാലുദിവസം 12 റൗണ്ട് സെയിലിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. 45 പേർ മൽസരിച്ചതിൽ നിന്നാണ് അഭിലാഷ് ടോമി മൂന്നാമത് എത്തിയത്. ഇറ്റലിക്ക് സ്വർണവും യുഎഇക്ക് വെള്ളിയും ലഭിച്ചു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക






































