ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു, കേടുപാട്

അതിനിടെ ഇനി യുഎസുമായി ചർച്ചയ്‌ക്കില്ലെന്ന് ഇറാന്റെ സെക്യൂരിറ്റി മേധാവി അലി ലരിജാനി വ്യക്‌തമാക്കി.

By Senior Reporter, Malabar News
drone-attack-saudi-aramco-refinery
സൗദിയിലെ അരാംകോയുടെ റാസ്‌ താനൂറ റിഫൈൻറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം (Image Courtesy: NDTV)
Ajwa Travels

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ റാസ്‌ താനൂറ റിഫൈൻറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാട്. റിഫൈനറി കോംപ്ളക്‌സ് ഇതോടെ അടച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്. പ്രതിദിനം 5.50 ലക്ഷം ബാരലാണ് സംസ്‌കരണ ശേഷി.

അബുദാബി, ദുബായ്, ദോഹ, മനാമ തുടങ്ങി ജിസിസി രാഷ്‌ട്രങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളെയെല്ലാം ഉന്നമിട്ട് ഇറാൻ ആക്രമണം നടത്തുകയാണ്. ഈ പശ്‌ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയിട്ടുണ്ട്. നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോഴുള്ളത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്‌തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്.

ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, കുവൈത്ത് വ്യോമാതിർത്തിയിൽ വെച്ച് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നുവീണു. എംഐഎം-104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്‌റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് സൂചന.

അതിനിടെ ഇനി യുഎസുമായി ചർച്ചയ്‌ക്കില്ലെന്ന് ഇറാന്റെ സെക്യൂരിറ്റി മേധാവി അലി ലരിജാനി വ്യക്‌തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമെന്നോണമാണ് ഇറാൻ പോര് കടുപ്പിക്കുന്നത്.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE