തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
490ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. അത്യാഹിത വിഭാഗങ്ങളിൽ മാത്രമാണ് ഇന്ന് സേവനം. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുകയാണ്. അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട് എന്നിവ പൂർണമായും നടപ്പിക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്‌കെയിൽ നടപ്പിലാക്കുക, എൻഎച്ച്‌എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്‌പി, എച്ച്ഡിഎസ ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പാക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി



































