ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് ചോർന്നു. കപ്പലിലേക്ക് വെള്ളം കയറിയതാണ് റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്.
ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ടാങ്കറിലെ മാസ്‌റ്റർ നൽകിയ വിവരം അനുസരിച്ച്, കപ്പലിന്റെ ഇടത് ഭാഗത്ത് നിന്ന് വലിയൊരു സ്‌ഫോടനം ശബ്‌ദം കേൾക്കുകയും തുടർന്ന് ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തിൽ പോകുന്നത് കാണുകയും ചെയ്‌തു. സ്‌ഫോടനത്തെ തുടർന്ന് ഒരു കാർഗോ ടാങ്കിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് കടലിലെ പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
അതേസമയം, ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുകയാണ്. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്‌തമാക്കി. ഒഴിപ്പിക്കുന്നവർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കും.
അതിനിടെ, യുഎസിന് ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തെ കപ്പൽ മുക്കിയതെന്ന് യുഎസ് റിട്ട. ജനറൽ മാർക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ കപ്പൽ തകർത്തത്. കപ്പൽ പൂർണമായി കടലിൽ മുങ്ങി. 87 നാവികർ കൊല്ലപ്പെട്ടു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































