ന്യൂഡെൽഹി: റഷ്യയിൽ നിന്ന് എൽഎൻജി എത്തിക്കാൻ ശ്രമം തുടങ്ങി ഇന്ത്യ. റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങാൻ ഏഴുവർഷം മുമ്പാണ് ഇന്ത്യ ഗെയിൽ കരാറിൽ ഏർപ്പെട്ടത്. 23 വർഷത്തേക്കാണ് കരാർ. എന്നാൽ, യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി കുറച്ചുകൊണ്ടു വന്നിരുന്നു.
പശ്‌ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാചകവാതകം ഉൾപ്പടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയത്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും കൂടിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിക്കും ഒക്‌ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30-35 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിന് താഴെയായി. യുഎസ് ഇളവ് നൽകിയതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുത്തനെ കൂട്ടിയത്.
ഇതിനകം ഇന്ത്യ മൂന്നുകോടി ബാരൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങിയതായി ബ്ളൂംബെർഗ് റിപ്പോർട് ചെയ്‌തു. 20 ലക്ഷത്തോളം ബാരൽ യൂറൽസ് ക്രൂഡോയിലുമായി മൂന്ന് കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ ദിവസങ്ങൾക്കകം എത്തും.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































