‘ജെൻ സീ’കളുടെ പ്രിയ പാനീയം; ബബിൾ ടീ കുടിക്കുന്നവർ ശ്രദ്ധിക്കുക!

1980ൽ തായ്‌വാനിൽ ഉൽഭവിച്ച ഈ പാനീയം പാൽ, ചായ, മധുരം, ചൗവ്വരി എന്നിവയുടെ മിശ്രിതം ആണ്. ബബിൾ ടീ രുചികരമാണെങ്കിലും ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

By Senior Reporter, Malabar News
bubble-tea
Rep. Image (Photo Courtesy Czseattle)
Ajwa Travels

ജെൻ സീ കുട്ടികൾക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു പാനീയമാണ് ബബിൾ ടീ അഥവാ ബോബോ ടീ. 1980ൽ തായ്‌വാനിൽ ഉൽഭവിച്ച ഈ പാനീയം പാൽ, ചായ, മധുരം, ചൗവ്വരി എന്നിവയുടെ മിശ്രിതം ആണ്. ബബിൾ ടീ രുചികരമാണെങ്കിലും ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പതിവായി ബബിൾ ടീ കുടിക്കുന്നത് വൃക്കയിൽ കല്ല് വരാനും ഫാറ്റി ലിവർ രോഗത്തിനും മറ്റ് ഉപാപചയ (metabolic) പ്രശ്‌നങ്ങൾക്കും കാരണമാകും. ഇന്ന് വിപണനിയിൽ ലഭ്യമായ ബബിൾ ടീകളിൽ പഞ്ചസാരയുടെ അളവും കാലറിയും കൂടുതലാണ്. കപ്പ അടിസ്‌ഥാനമായ ഭക്ഷണങ്ങളിൽ പോഷകഗുണങ്ങൾ വളരെ കുറച്ചു മാത്രമേ ഉണ്ടാവൂ എന്ന് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബബിൾ ടീയിലെ ഒരു ചേരുവയായ ‘സാബൂദാന’ എന്നും അറിയപ്പെടുന്ന ചൗവ്വരി കപ്പയിൽ നിന്നുണ്ടാക്കുന്ന ചെറിയ ബോളുകളാണ്. യുഎസ്‌ഡിഎ നൽകുന്ന വിവരമനുസരിച്ച് ഒരു കപ്പ് ചൗവ്വരിയിൽ 544 കാലറി ഉണ്ട്. ഒരു കപ്പ് സാധാരണ ബബിൾ ടീയിൽ 300 മുതൽ 500 വരെ കാലറി ഉണ്ടാകും. ഇതിൽ പഞ്ചസാരയുടെ അളവ് 40 മുതൽ 60 ഗ്രാം വരെ അടങ്ങിയിട്ടുണ്ട്.

ചില ബബിൾ ടീയിൽ ഫ്‌ളേവേർഡ് സിറപ്പുകൾ, കണ്ടൻസ്‌ഡ് മിൽക്ക്, മധുരം ചേർത്ത ചൗവ്വരി എന്നിവയും ഉണ്ടാകും. ഇത്തരത്തിൽ വളരെ കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കരളിന്റെയും വൃക്കകളെയും ബാധിക്കുന്ന ഉപാപചയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. പഞ്ചസാരയുടെ അമിതോപയോഗം നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

മദ്യം ഒട്ടും കഴിക്കാത്ത ആളുകളിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്‌ഥയാണിത്. ഇടയ്‌ക്കെപ്പോഴെങ്കിലും ബബിൾ ടീ കുടിച്ചതുകൊണ്ട് ദോഷമില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എന്നാൽ, പതിവായ ഉപയോഗം, പ്രത്യേകിച്ച് ഒരാഴ്‌ചയിൽ പലതവണ കുടിക്കുന്നത് അനാരോഗ്യത്തിലേക്ക് നയിക്കും.

Most Read| ഹരീഷ് റാണെയുടെ ദയാവധം; വാദിച്ച് ജയിച്ച് മലയാളി അഭിഭാഷക, പ്രശംസിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE