ഇറാഖിൽ യുഎസ് എണ്ണക്കപ്പലിന്‌ നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.

By Senior Reporter, Malabar News
Israel-Iran War
Israel-Iran War (Image Courtesy: NDTV)
Ajwa Travels

ടെഹ്റാൻ: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇറാഖിലെ ബസറയ്‌ക്ക് സമീപം എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യുഎസ് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ളതാണ് കപ്പൽ.

രക്ഷപ്പെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു. യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായിരുന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകൾ ഇല്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അതേസമയം, ഇറാന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഇസ്രയേൽ- സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനത്തെ ഇറാൻ ഉപയോഗിച്ചിരിക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ആക്രമണത്തിലെ കൃത്യത ഇതാണ് തെളിയിക്കുന്നതെന്ന് ഫ്രാൻസിന്റെ മുൻ വിദേശകാര്യ ഇന്റലിജൻസ് ഡയറക്‌ടർ അലൈൻ ജൂലെ പറഞ്ഞു.

അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ രംഗത്തെത്തി. ഇറാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്‌ടങ്ങൾക്ക് പരിഹാരം വേണം, തുടർ അക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിലെ ഉറപ്പ് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്.

ഉപാധികൾ യുഎസും ഇസ്രയേലും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കി. പാക്കിസ്‌ഥാനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താൻ സംസാരിച്ചു. മേഖലയിൽ സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. ഇന്നലെ, തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE