കരയുദ്ധം നടത്തിയാൽ മറുപടി കടലിൽ; ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ

ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നും ഇല്ലെന്നാണ് ട്രംപിന്റെ വിശദീകരണം.

By Senior Reporter, Malabar News
Israel- Iran War
Rep. Image
Ajwa Travels

ടെഹ്‌റാൻ: കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്‌ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്‌ക്കും. ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നും ഇല്ലെന്നാണ് ട്രംപിന്റെ വിശദീകരണം.

ലബനനിൽ സ്‌ഥിതി ചെയ്യുന്ന യുഎൻ സമാധാന സേനയുടെ ഓഫീസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിന് നേരെ ഹിസ്ബുല്ല ശക്‌തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ ഇസ്രയേലിലെ ആഷ്‌കെലോണിൽ മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ച് നാശനഷ്‌ടമുണ്ടായി.

ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, ജനങ്ങൾ ശാന്തരായിരിക്കണമെന്നും ഉടൻ അടുത്തുള്ള സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE