ഇത് വനിതാ ബിൽ അല്ല, രാജ്യവിരുദ്ധ ബിൽ, ഒരു രാഷ്‌ട്രീയ തന്ത്രം; രാഹുൽ ഗാന്ധി

ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്‌ത്രീകളെ മറയാക്കി ഉപയോഗിച്ച് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണെന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.

By Senior Reporter, Malabar News
rahulgandhi
Ajwa Travels

ന്യൂഡെൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

”ഈ ബിൽ കേവലം ഒരു രാഷ്‌ട്രീയ തന്ത്രമാണ്. ഇതിന് പിന്നിൽ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനുള്ള ഗൂഢാലോചനയുണ്ട്. ബിജെപി തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അസം, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ചെയ്‌തതുപോലെ മണ്ഡല പുനർനിർണയത്തിലൂടെ ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടം മൊത്തമായി പുനഃക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വനിതാ സംവരണം നടപ്പാക്കാൻ സർക്കാർ ആത്‌മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ ബില്ലിന് പകരം പഴയ ബിൽ ഉടൻ കൊണ്ടുവരണം. ഒരു നിമിഷം പോലും വൈകാതെ അത് നടപ്പിലാക്കാൻ പ്രതിപക്ഷം തയ്യാറാണ്. ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്‌ത്രീകളെ മറയാക്കി ഉപയോഗിച്ച് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. മോദിയെ കൺകെട്ടുകാരനെന്ന് വിളിച്ച രാഹുൽ, ബാലക്കോട്ടിന്റെ, നോട്ടുനിരോധനത്തിന്റെ, ഓപ്പറേഷൻ സിന്ദൂറിന്റെ ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രിയെന്നും പറഞ്ഞു. ഇന്ദ്രജാലക്കാരനും വ്യവസായിയും തമ്മിലുള്ള ബന്ധം വളരെ ശക്‌തമാണെന്നും അത് പുറത്തുകാണാത്തത്‌ കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE