ന്യൂഡെൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
”ഈ ബിൽ കേവലം ഒരു രാഷ്‌ട്രീയ തന്ത്രമാണ്. ഇതിന് പിന്നിൽ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനുള്ള ഗൂഢാലോചനയുണ്ട്. ബിജെപി തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അസം, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ചെയ്‌തതുപോലെ മണ്ഡല പുനർനിർണയത്തിലൂടെ ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടം മൊത്തമായി പുനഃക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വനിതാ സംവരണം നടപ്പാക്കാൻ സർക്കാർ ആത്‌മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ ബില്ലിന് പകരം പഴയ ബിൽ ഉടൻ കൊണ്ടുവരണം. ഒരു നിമിഷം പോലും വൈകാതെ അത് നടപ്പിലാക്കാൻ പ്രതിപക്ഷം തയ്യാറാണ്. ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്‌ത്രീകളെ മറയാക്കി ഉപയോഗിച്ച് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. മോദിയെ കൺകെട്ടുകാരനെന്ന് വിളിച്ച രാഹുൽ, ബാലക്കോട്ടിന്റെ, നോട്ടുനിരോധനത്തിന്റെ, ഓപ്പറേഷൻ സിന്ദൂറിന്റെ ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രിയെന്നും പറഞ്ഞു. ഇന്ദ്രജാലക്കാരനും വ്യവസായിയും തമ്മിലുള്ള ബന്ധം വളരെ ശക്‌തമാണെന്നും അത് പുറത്തുകാണാത്തത് കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































