ഇസ്രയേൽ-ലബനൻ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ

ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. പത്തു ദിവസത്തേക്കാണ് വെടിനിർത്തൽ.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: Financial Times)
Ajwa Travels

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകിടക്കുമെന്ന് ഇറാൻ. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പത്തു ദിവസത്തേക്കാണ് വെടിനിർത്തൽ. ഇക്കാലയളവിൽ ഹോർമുസ് പൂർണതോതിൽ തുറന്നുകിടക്കും. വെടിനിർത്തൽ അവസാനിക്കുന്നതുവരെ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർണമായും അനുവദനീയമായിരിക്കും എന്ന് അരാഗ്‌ചി അറിയിച്ചു. ഇറാന്റെ പോർട്ട്‌സ് ആൻഡ് മാരിടൈം പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇതിന് പിന്നാലെ അരാഗ്‌ചിയുടെ പ്രസ്‌താവന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ചു. ”ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും ഇറാൻ ഇപ്പോൾ അറിയിച്ചു. നന്ദി”- എന്നായിരുന്നു ട്രംപിന്റെ പോസ്‌റ്റ്.

അതേസമയം, യുദ്ധം നിർത്താൻ യുഎസുമായി ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ തങ്ങൾ ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈ ഉപരോധം ഇറാന് മാത്രമായിരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ലബനനും ഇസ്രയേലും തമ്മിലുള്ള പത്തുദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ നിർണായക നടപടി. മേഖലയിലെ സംഘർഷങ്ങളിൽ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നത് അന്താരാഷ്‌ട്ര വ്യാപാര മേഖലയ്‌ക്ക് വലിയ ആശ്വാസമാകും.

കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയാകാതെ അവസാനിച്ചെങ്കിലും നയതന്ത്ര നീക്കങ്ങൾ നടക്കുകയാണ്. ഇരുപക്ഷവും ഉടൻ തന്നെ രണ്ടാംഘട്ട ചർച്ചകൾക്കായി തയ്യാറെടുക്കുകയാണെന്നാണ് വിവരം. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE