211 പേർ എതിർത്തു; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്‌തത്‌.

By Senior Reporter, Malabar News
Modi and Rahul
Ajwa Travels

ന്യൂഡെൽഹി: ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്‌തത്‌.

പ്രതിപക്ഷം ബില്ലിനെതിരെ കടുത്ത എതിർപ്പാണ് തുടക്കം മുതൽ പ്രകടിപ്പിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിൽ പാസാകാൻ വേണ്ടത്. എന്നാൽ, ഭൂരിപക്ഷത്തിന് 48 വോട്ടിന്റെ കുറവ് വന്നു. ശനിയാഴ്‌ച 11 മണിവരെ ലോക്‌സഭ പിരിഞ്ഞു. ലോക്‌സഭയിൽ മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വനിതാ സംവരണ നിയമ ഭേദഗതി ബിൽ വോട്ടിനിട്ടത്.

ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ബില്ലിനെ എതിർത്ത ഇന്ത്യാ സഖ്യത്തെ ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷം എതിർക്കുന്നത് സംവരണത്തെയല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിനെ ആണെന്നും അമിത് ഷാ പറഞ്ഞു.

2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സീറ്റുകൾ വർധിപ്പിക്കുന്നതിനെയും എതിർക്കുകയാണ്. ലോക്‌സഭാ സീറ്റുകൾ കൂടുമ്പോൾ സംവരണ സീറ്റുകൾ കൂടും.

വനിതാ ശാക്‌തീകരണത്തിനും ഭരണഘടനാ പരിഷ്‌കരണത്തിനുമുള്ള സർക്കാരിന്റെയും നമ്മുടെ നേതാവ് നരേന്ദ്ര മോദിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യ സമയത്ത് നടപ്പാക്കുക എന്നതാണ്. 2029ലെ തിരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

Most Read| ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE