ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്‌ടർ; അന്വേഷണത്തിന് നിർദ്ദേശം

വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല.

By Senior Reporter, Malabar News
Sabarimala
Rep. Image
Ajwa Travels

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്‌ടർ പറന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല.

കൊടിമരത്തിന് തൊട്ടടുത്തായാണ് ഹെലികോപ്‌ടർ പറന്നത്. ഹെലികോപ്‌ടറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്‌ടർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ സ്‌പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.

അതേസമയം, സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലാണ് ഹെലികോപ്‌ടർ താഴ്‌ന്ന് പറന്നതെന്നാണ് കോസ്‌റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്‌റ്റ് ഗാർഡ് പറയുന്നു. എന്നാൽ, സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട് സമ്മർപ്പിക്കാനാണ് എഡിജിപിയുടെ നിർദ്ദേശം.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE