പാമ്പ് ആഞ്ഞുകൊത്തി, കടികൊണ്ടത് പാന്റ്സിൽ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് 11-കാരൻ

കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്‌ദുൽ റാനിഷിനെയാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കൊത്തിയത്. എന്നാൽ, കടികൊണ്ടത് പാൻറ്സിൽ ആയതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

By Senior Reporter, Malabar News
snake bite incident in nadapuram
സിസിടിവി ദൃശ്യം
Ajwa Travels

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ 11 വയസുകാരൻ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്‌ദുൽ റാനിഷിനെയാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കൊത്തിയത്. എന്നാൽ, കടികൊണ്ടത് പാൻറ്സിൽ ആയതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിൽ നിന്ന് സാധനം എടുക്കുന്നതിനിടെയാണ് സ്‌കൂട്ടറിന് പിന്നിൽ നിന്ന് പാമ്പ് കൊത്തിയത്. പാന്റ്സിന് കൊത്തേറ്റതോടെ റാനിഷ് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ആദ്യം പാമ്പിന് പിന്നിൽ പൂച്ച ഓടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പൂച്ചയിൽ നിന്ന് രക്ഷപ്പെടാൻ പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞുനീങ്ങി. പിന്നീട് സ്‌കൂട്ടറിന് പിന്നിലെത്തി. ഇതിനിടയിൽ സ്‌കൂട്ടറിൽ നിന്ന് സാധനങ്ങൾ എടുക്കാൻ വേണ്ടി പോകുന്നതിനിടെയാണ് റാനിഷിനെ പാമ്പ് ആഞ്ഞുകൊത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE