പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്

മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സണ്ണി ജോസഫ് നിലപാട് കടുപ്പിച്ചത്.

By Senior Reporter, Malabar News
sunny joseph
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയണമെന്നും പരസ്യ പ്രസ്‌താവന പാടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി.

മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സണ്ണി ജോസഫ് നിലപാട് കടുപ്പിച്ചത്.

മുഖ്യമന്ത്രിയെ നിശ്‌ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്‌ക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്‌താവനകൾ നടത്താൻ പാടില്ലെന്ന് സണ്ണി ജോസഫ് അറിയിച്ചു.

അത്തരം പ്രസ്‌താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽ നിന്ന് മാറി നിൽക്കണം. അല്ലാത്തപക്ഷം അത് അച്ചടക്ക ലംഘനമായി കണക്കാക്കും. ചർച്ചകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്‌തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെപിസിസി പ്രസിഡണ്ട് വ്യക്‌തമാക്കി.

Most Read| കടുത്ത ചൂടിൽ അതീവ ജാഗ്രത വേണം; പൊതു പരിപാടികൾക്ക് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE