കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു

By Senior Reporter, Malabar News
snake bite
Rep. Image (Photo Courtesy: Shutterstock)

കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു സംഭവം. മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചിരുന്നത്. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ ചികിൽസയിൽ തുടരവെയാണ് മരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്‌ഥാനത്ത്‌ 83 പേർക്ക് പാമ്പുകടിയേറ്റെന്നാണ് കണക്കുകൾ. ഒമ്പത് കേസുകളാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്‌. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 15 കേസുകളും റിപ്പോർട് ചെയ്‌തു. 108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE