ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര-കുടിവെള്ള വിതരണം എന്നീ സുപ്രധാന വകുപ്പുകൾ കൂടി വിജയ് കൈകാര്യം ചെയ്യും.
മന്ത്രിമാർ/ വകുപ്പുകൾ
- കെഎ. ചെങ്കോട്ടയ്യൻ- ധനകാര്യം
- കെജി. അരുൺ രാജ്- ആരോഗ്യം
- പി. വെങ്കിട്ടരാമൻ- ഭക്ഷ്യം, പൊതുവിതരണം
- ആദവ് അർജുന- പൊതുമരാമത്ത്, കായികം
- എസ്. കീർത്തന- വ്യവസായം
- ആർ. നിർമൽ കുമാർ- ഊർജം, നിയമം
- രാജ്‌മോഹൻ- സ്‌കൂൾ വിദ്യാഭാസം
- ടികെ. പ്രഭു- പ്രകൃതിവിഭവം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) വലിയ വിജയമാണ് നേടിയത്. ആദ്യമായി നിയമസഭയിലേക്ക് മൽസരിച്ച ടിവികെ 234 സീറ്റുകളിൽ 108 എണ്ണത്തിൽ വിജയിച്ചു. ഭൂരിപക്ഷം തികയാത്തതിനാൽ കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്‌ലിം ലീഗ് (2) എന്നീ കക്ഷികൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർന്നു. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്.
Most Read| ‘ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ, പാക്കിസ്‌ഥാൻ എന്ന രാജ്യം ഭൂലോകത്ത് ഉണ്ടാവില്ല’




































