സർക്കാർ പണി തുടങ്ങി; പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സിആർ. ബിജു എന്നിവരെയാണ് സ്‌ഥലം മാറ്റിയത്.

By Senior Reporter, Malabar News
kerala police
Representational Image

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സിആർ. ബിജു എന്നിവരെയാണ് സ്‌ഥലം മാറ്റിയത്. ഇരുവരും പോലീസ് സേനയിലെ അറിയപ്പെടുന്ന ഇടത് അനുകൂല നേതാക്കളാണ്.

കഴിഞ്ഞ പത്ത് വർഷമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥരാണ് ഇരുവരും. സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്‌ഥനായിരുന്നു ആർ. പ്രശാന്ത്. തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷൻ എസ്എച്ച്ഒ ആയിട്ടാണ് അദ്ദേഹത്തെ നിലവിൽ സ്‌ഥലം മാറ്റിയിരിക്കുന്നത്.

കൊച്ചിയിൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥനാണ് ബിജു. കൊച്ചി പോലീസിലേക്കാണ് അദ്ദേഹത്തെ താൽക്കാലികമായി മാറ്റിയിരിക്കുന്നത്. ബിജുവിനെ ഏത് പോലീസ് സ്‌റ്റേഷനിലേക്കാണ് സ്‌ഥലം മാറ്റേണ്ടതെന്ന് സിറ്റി പോലീസ് കമ്മീഷണറാണ് തീരുമാനിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകും.

ഇന്ന് വൈകീട്ടോടെയാണ് സംസ്‌ഥാന പോലീസ് മേധാവി പ്രശാന്തിന്റെയും ബിജുവിന്റെയും സ്‌ഥലംമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതേസമയം, ജനറൽ ട്രാൻസ്‌ഫറിന് പകരം പ്രത്യേക ഉത്തരവിലൂടെ സംസ്‌ഥാന പോലീസ് മേധാവി ഇത്തരത്തിൽ ഒരു സ്‌ഥലംമാറ്റ നടപടി എടുത്തതിന് പിന്നിൽ രാഷ്‌ട്രീയമുണ്ട് എന്നാണ് പോലീസ് അസോസിയേഷൻ ആരോപിക്കുന്നത്.

Most Read| മേയ് മാസത്തെ പെൻഷൻ വിതരണം 25 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE