ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിൽ; കരാറിന് അടുത്തെത്തിയെന്ന് സൂചന

ഇറാൻ ഇന്ന് തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി.

By Senior Reporter, Malabar News
Iran- US Tensions
Iran- US Flag (Image Courtesy: NDTV)

ടെഹ്‌റാൻ: ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിലേക്ക് എന്ന് സൂചന. ഇറാൻ ഇന്ന് തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി.

പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഉന്നത ഇറാനിയൻ നേതൃത്വവുമായി ടെഹ്റാനിൽ കൂടിക്കാഴ്‌ച നടത്തുന്നതിനിടെയാണ് മാർക്കോ റൂബിയോയുടെ പരാമർശം. ഇറാനുമായുള്ള കരാറിലേക്ക് ചില പുരോഗതികൾ ഉണ്ടെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഇന്ന് വൈകുന്നേമോ നാളെയോ അടുത്ത ദിവസങ്ങളിലോ കരാർ സംബന്ധിച്ച് ഒരു തീരുമാനം അറിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഞങ്ങൾ ഒരു ധാരണാപത്രത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പ്രധാന മധ്യസ്‌ഥനെന്ന നിലയിൽ പാക്കിസ്ഥാൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയം തുടരുക എന്നതായിരുന്നു പ്രതിനിധിയുടെ ടെഹ്‌റാൻ സന്ദർശനത്തിന്റെ ലക്ഷ്യം”- അസിം മുനീറിന്റെ സന്ദർശനം സംബന്ധിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ ഇസ്‌മയിൽ ബഖായ് പറഞ്ഞു.

ആദ്യപടിയായി അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക, തടഞ്ഞുവെച്ച ഇറാനിയൻ ആസ്‌തികൾ വിട്ടുകിട്ടുക എന്നതാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും ഇറാൻ വക്‌താവ്‌ വ്യക്‌തമാക്കി. ഇറാന്റെയും ഒമാന്റെയും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുസരിച്ചായിരിക്കും ഹോർമുസിലെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE