ജറുസലേം: ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കുന്ന രീതിയിൽ മാത്രമേ, അവരുമായി ഏതൊരു അന്തിമ കരാറും രൂപീകരിക്കാവൂ എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ധാരണയായി.
ശനിയാഴ്‌ച രാത്രി ഇരുനേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനം. ചർച്ച ഏറെ വിജയകരമായിരുന്നു എന്ന് ട്രംപും പിന്നീട് വ്യക്‌തമാക്കി.
ഇറാനിലെ യുറേനിയം സമ്പുഷ്‌ടീകരണ ശാലകൾ പൂർണമായി നിർത്തലാക്കുക, നിലവിൽ സമ്പുഷ്‌ടീകരിച്ച ആണവ സാമഗ്രികൾ ഇറാന്റെ പ്രദേശത്തുനിന്ന് നീക്കം ചെയ്യുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു പ്രസ്‌താവനയിൽ അറിയിച്ചു.
ഇറാൻ ഒരു കാരണവശാലും ആണവായുധ കൈക്കലാക്കില്ല എന്ന തങ്ങളുടെ നയത്തിൽ മാറ്റമില്ലെന്ന് ഇരുവരും ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രവും ഇരുനേതാക്കളും ചർച്ച ചെയ്‌തു. ലബനൻ ഉൾപ്പടെയുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള ഭീഷണികൾക്കെതിരെയും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും നെതന്യാഹു കൂട്ടിച്ചേർത്തു.
Most Read| കേരളത്തിൽ കാലവർഷം 26ന് എത്തും; വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴ






































