വിദേശ പൗരൻമാർ ഉടൻ കീവ് വിടണം; കർശന നിർദ്ദേശവുമായി റഷ്യ

വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്‌ഥരോടും അന്താരാഷ്‌ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

By Senior Reporter, Malabar News
Russia declares ceasefire in four places, including kiev;
Representational Image

മോസ്‌കോ: യുക്രൈൻ തലസ്‌ഥാനമായ കീവിലുള്ള വിദേശ പൗരൻമാർക്ക് കർശന നിർദ്ദേശവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്‌ഥരോടും അന്താരാഷ്‌ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

കീവിൽ വരും ദിവസങ്ങളിൽ ശക്‌തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ റഷ്യ നൽകുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക് മേഖലയിലെ ഒരു വിദ്യാർഥി ഹോസ്‌റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിക്കുന്നു. ഇതിൽ 21 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

ഈ ആക്രമണത്തിന് പകരമായാണ് കീവിന് നേരെ ശക്‌തമായ തിരിച്ചടിക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടത്. അതേസമയം, തങ്ങൾ തകർത്തത് റഷ്യയുടെ ഒരു പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെ മാത്രമാണെന്ന് യുക്രൈൻ സൈന്യം വ്യക്‌തമാക്കി.

കീവിലെ യുക്രൈൻ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങൾ, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് യുക്രൈൻ പ്രതീക്ഷിക്കുന്നത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE