തിരുവനന്തപുരം അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ചുപേർക്ക് പരിക്ക്

നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്.

By Senior Reporter, Malabar News
Happyland Amusement Park Ride Accident
അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ നിലയിൽ

തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ റൈഡ് തകർന്നുവീണ് കുട്ടികളടക്കം അഞ്ചുപേർക്ക് ഗുരുതര പരിക്ക്. റൈഡറിന്റെ വെൽഡിങ് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയോടെ ആയിരുന്നു അപകടം.

നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തലയ്‌ക്കാണ് എല്ലാവർക്കും പരിക്കേറ്റത്.

പാർക്കിലെ ജയന്റ് വീൽ പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന് പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എസ്‌യുടി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE