കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ വീട്ടിൽ നിന്ന് കാറിൽ പനത്തടി ബസ് സ്റ്റോപ്പിൽ എത്തിച്ചശേഷമാണ് വേണു വീട്ടിലേക്ക് മടങ്ങിയെത്തിയത്. മുകളിലെ മുറിയിലേക്ക് പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡണ്ട്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു




































