ന്യൂഡെൽഹി: പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിഷ്പക്ഷ നയം തുടരാൻ പണനയ സമിതി തീരുമാനിക്കുകയായിരുന്നു. അസംസ്കൃത എണ്ണവില വർധന, രൂപയുടെ മൂല്യമിടിവ് എന്നിവയോടൊപ്പം എൽനിനോ മൂലമുണ്ടാകാവുന്ന പ്രതിസന്ധികൾ പണപ്പെരുപ്പത്തിന് ഭീഷണിയാണെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് നിരക്കുകളിൽ സ്ഥിരത നിലനിർത്താനാണ് സമിതി തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കപ്പെടാത്തത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തടസമാണെന്ന് സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ അനുമാനം 6.6 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം, 2026-27 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ അനുമാനം 5.1 ശതമാനമായി ഉയർത്തി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































