കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സംശയം. ഫറോക്ക് സ്വദേശിയെ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം പിസിആർ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ജന്തുജന്യ വൈറസ് രോഗമാണ് നിപ. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്‌തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴുകുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.
2018ലാണ് സംസ്‌ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോർട് ചെയ്‌തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേർ മരിച്ചിരുന്നു. പിന്നീട് 2019ൽ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ൽ മലപ്പുറത്തും നിപ റിപ്പോർട് ചെയ്‌തിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































