ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന. 17ആം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിനാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായത്. വന്ദേഭാരതം ഒഴിവാക്കി തമിഴ് തായ് വാഴ്ത്ത് (സംസ്ഥാന ഗാനം) ആലപിച്ചാണ് സഭ തുടങ്ങിയത്. സഭാ നടപടികൾക്കൊടുവിൽ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പതിവ് കിഴ്വഴക്കം നിയമസഭ നിലനിർത്തിയത്.
കഴിഞ്ഞ മേയ് പത്തിന് മുഖ്യമന്ത്രിയായുള്ള വിജയ്യുടെ സത്യപ്രതിജ്ഞാ ഗാനങ്ങളുടെ ക്രമം തെറ്റിയതിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. തമിഴ്നാട് അവകാശപ്പെട്ട നികുതി വരുമാന വിഹിതം കേന്ദ്രം കൃത്യമായും നീതിപൂർവമായും വിതരണം ചെയ്യണമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































