കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ

കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ.

By Senior Reporter, Malabar News
Social media ban
Representational Image

ദുബായ്: 15 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലഭിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോം ഉടമകൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു.

കുട്ടികൾക്ക് സോഷ്യൽ മീഡിയ ആവശ്യമില്ല. ഈ പ്രായത്തിലുള്ളവർക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലോഗിൻ ചെയ്യാൻ കഴിയരുത്. ഇതിനാവശ്യമായ നടപടികൾ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോം ഉടമകൾ സ്വീകരിക്കണം. 12 മാസത്തിനുള്ളിൽ ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉടമകളോട് മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.

കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. 2024ലെ പഠനപ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം മൂന്ന് മണിക്കൂറെങ്കിലും സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായും കണ്ടെത്തി.

ഇത് കൂടാതെ, അനാവശ്യ ആശങ്ക, ശ്രദ്ധക്കുറവ്, സംസാരിക്കുന്നതിലുള്ള കാലതാമസം, അമിതമായ ദേഷ്യം, സമ്മർദ്ദം തുടങ്ങി പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ കുട്ടികളിൽ കണ്ടെത്തുകയും ചെയ്‌തു. ബ്രിട്ടൻ, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമ നിരോധനമുണ്ട്.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE