തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നിപ്പ ഭീതി അകലുന്നു. പുതുതായി ആർക്കും രോഗം റിപ്പോർട് ചെയ്തിട്ടില്ല. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു.
സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്. നിപ്പ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ചികിൽസയിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്തു. കോഴിക്കോട്-3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം- 2 വീതം, പാലക്കാട്-1 എന്നിങ്ങനെയാണ് രോഗബാധ. ഈമാസം മാത്രം സംസ്ഥാനത്ത് 120 രോഗബാധയും അഞ്ച് മരണവും റിപ്പോർട് ചെയ്തിട്ടുണ്ട്. ഈവർഷം ഇതുവരെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട് ചെയ്തത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































