ഊരാളുങ്കലുമായി കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെ കാലാവധി

ഊരാളുങ്കലിന്റേത് അടക്കം 46 ഏജൻസികളുടെ അനുമതിയാണ് സർക്കാർ നീട്ടിയത്.

By Senior Reporter, Malabar News
Government owns 82% stake in Uralungal Society
Rep. Image

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള കരാർ പുതുക്കി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം. ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഊരാളുങ്കലിന്റേത് അടക്കം 46 ഏജൻസികളുടെ അനുമതിയാണ് സർക്കാർ നീട്ടിയത്.

46 അക്രഡിറ്റഡ് കരാർ ഏജൻസികൾക്ക് അവകാശം പുതുക്കി നൽകിയ കൂട്ടത്തിൽ ഊരാളുങ്കലിനെയും ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതിൽ 40 ഏജൻസികളും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്.

അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റി, പിണറായി ഇൻഡസ്‌ട്രിയൽ സൊസൈറ്റി, കോസ്‌റ്റ്‌ഫോർഡ്, ഹാബിറ്റാറ്റ്, തൃശൂർ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ സൊസൈറ്റി എന്നിവയാണ് സർക്കാർ ഇതര അക്രഡിറ്റഡ് ഏജൻസികൾ. ഇവർക്ക് നൽകിയിരുന്ന രണ്ടുവർഷത്തെ അവകാശം കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു.

Most Read| വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE