‘ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ട, കമ്യൂണിറ്റി കിച്ചൻ തുടങ്ങും’

ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്‌ഥാനത്തെ ആദ്യത്ത കമ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.

By Senior Reporter, Malabar News
K Muraleedharan

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട. കൊടി കെട്ടേണ്ട സ്‌ഥലമല്ല സർക്കാർ ആശുപത്രികളെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കമ്യൂണിറ്റി കിച്ചൻ വഴി ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം നടപ്പാക്കും. അതുവഴി ആർക്ക് വേണമെങ്കിലും ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്‌തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്‌ഥാനത്തെ ആദ്യത്ത കമ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.

”സേവനം ചെയ്യുമ്പോൾ എന്തിനാണ് ബോർഡ്? കമ്യൂണിറ്റി കിച്ചനാകുമ്പോൾ നമുക്ക് കൊണ്ടുകൊടുക്കാം. ഒരു കുഴപ്പവുമില്ല. ഞാൻ കുറച്ചുപേർക്ക് ഭക്ഷണം കൊടുക്കുന്നു. അതിലിപ്പോൾ എന്റെ ഐഡന്റിറ്റിയുടെ ആവശ്യമില്ലല്ലോ. അതിൽ എന്റെ പേര് എഴുതിവെക്കേണ്ട കാര്യവുമില്ലല്ലോ. ബാനറും കൊടിയും വെച്ച് വിവാദമുണ്ടാക്കേണ്ട”- കെ മുരളീധരൻ പറഞ്ഞു.

ആശുപത്രികളിലെ സൗജന്യഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരൻ എംഎൽഎയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ വർഷങ്ങളായി നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കാനുള്ള ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ. സനോജ് പ്രതികരിച്ചു.

വിശപ്പടക്കുന്ന ഇത്തരം ജനകീയ പ്രവർത്തനങ്ങൾ തടയാനുള്ള നീക്കം മനുഷ്യത്വരഹിതമാണ്. സർക്കാർ സംവിധാനം വഴി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്വസനീയവും തുടർച്ചയുമായ രീതിയിൽ ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പാകുന്നത് വരെ ഹൃദയപൂർവ്വം പദ്ധതി തുടരും. വിശപ്പിൽ രാഷ്‌ട്രീയം കലർത്താൻ അനുവദിക്കില്ലെന്നും സനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE