കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനും പരീക്ഷയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.
സെലക്ഷൻ പ്രോസസ് പൂർത്തിയായിട്ടില്ലെന്നും പൂർത്തിയായ ശേഷം പരീക്ഷാ രേഖകൾ നൽകാനും അല്ലെങ്കിൽ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്സി കോടതിയിൽ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്സി കോടതിയെ അറിയിച്ചു. പിഎസ്സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസുകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്.
വിവരാവകാശ കമ്മീഷണർ ഉത്തരവിനെതിരെ പിഎസ്സി നൽകിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹരജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയിൽ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു.
എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ പിഎസ്സി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയാണ് റിട്ട് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ





































