ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും; ഏഴുമരണം

ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്‌ചയായ ഇന്ന് ആരാധനയ്‌ക്കായി വൻതോതിൽ ഭക്‌തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.

By Senior Reporter, Malabar News
ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നു / Image Courtesy: Free Press Journal

പട്‌ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രസ്‌തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴുമരണം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്‌ച ആരാധനയ്‌ക്കായി വൻതോതിൽ ഭക്‌തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.

ട്രെയിനുകളിൽ ക്ഷേത്രത്തിലേക്ക് വലിയതോതിൽ ഭക്‌തർ എത്തിയതാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചത്. ഇന്ന് രാവിലെ 6.30നും 6.45നുമിടയിൽ രണ്ട് ട്രെയിനുകളിൽ ഭക്‌തർ എത്തിയതോടെ ക്ഷേത്ര പരിസരത്തെ ജനക്കൂട്ടം അനിയന്ത്രിതമായി വർധിച്ചു.

തിരക്ക് വർധിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകരുകയും ആളുകൾ പരസ്‌പരം മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.

പരിക്കേറ്റ 15ഓളം പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണത്തിനും നേതൃത്വം നൽകുന്നുണ്ട്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് വിശേഷിപ്പിച്ച ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE