കരുവാറ്റ കൊലപാതകം; മൂന്ന് പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

കുറ്റകൃത്യത്തിന്റെ ഗൗരവവും വ്യാപ്‌തിയും കണക്കിലെടുത്ത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് റിപ്പോർട് നൽകും.

By Senior Reporter, Malabar News
sivankutty chettiyar murder case
ശിവൻകുട്ടി ചെട്ടിയാർ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികൾക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടന്ന് അന്വേഷണ സംഘം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് റിപ്പോർട് നൽകും.

പ്രതികൾ 18 വയസിന് താഴെയുള്ളവരായതിനാൽ സാധാരണ ഗതിയിൽ ബാലനീതി നിയമപ്രകാരമാണ് നടപടികൾ സ്വീകരിക്കുക. എന്നാൽ, അവർ ചെയ്‌ത കുറ്റകൃത്യത്തിന്റെ ഗൗരവവും വ്യാപ്‌തിയും കണക്കിലെടുത്ത് ഒരു തരത്തിലുള്ള ഇളവും നൽകരുതെന്ന് പോലീസ് ആവശ്യപ്പെട്ടേക്കും.

കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപത്തെ വാടകവീട്ടിലാണ് കണ്ടെത്തിയത്. കേസിൽ 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാർഥികളുടെ മൊഴി.

ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊല്ലത്ത് നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കരുവാറ്റയിൽ എത്തിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികൾ വയോധികനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിടുകയും കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നു.

13 വയസുകാരിയായ പെൺകുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ നിർദ്ദേശങ്ങളും ഈ പെൺകുട്ടിയാണ് മറ്റു പ്രതികൾക്ക് നൽകിയത്.

കൊലപാതകത്തിന് ശേഷം ഈ പെൺകുട്ടി നടത്തിയ അഭിനയം അന്വേഷണ ഉദ്യോഗസ്‌ഥരെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ശനിയാഴ്‌ച രാത്രി കൊലപാതകം നടന്നതിന് ശേഷം പെൺകുട്ടി ഈ വീട്ടിലെത്തി അപ്പൂപ്പനെ കാണാനില്ലെന്ന് അയൽക്കാരോട് പറഞ്ഞു. ഒടുവിൽ നാട്ടുകാരെയും കൂട്ടി പെൺകുട്ടി തന്നെ വീടിനകത്ത് കയറി പരിശോധന നടത്താൻ ആവശ്യപ്പെടുകയും തുടർന്ന് നടത്തിയ ഈ നാടകങ്ങൾ പ്രതികളുടെ കുറ്റകരമായ മനോഭാവത്തെയാണ് കാണിക്കുന്നത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE