പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്; വില പത്തുരൂപ മുതൽ

റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ കീഴിൽ 'ബോംബൈ ക്രീമറി' എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ എത്തുന്നത്. കൂപ്പുകൾ, കോണുകൾ, സ്‌റ്റിക്കുകൾ, കപ്പുകൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാകും.

By Senior Reporter, Malabar News
Reliance Bombay Creamery Ice Cream
Image Courtesy: Instagram

പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്. ടെലികോം, സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ വിജയം ഐസ്‌ക്രീം വിപണിയിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലയൻസിന്റെ നീക്കം. പത്തുരൂപ മുതലുള്ള ഐസ്‌ക്രീം വിപണിയിൽ ഇറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ കീഴിൽ ‘ബോംബൈ ക്രീമറി’ എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ എത്തുന്നത്. കൂപ്പുകൾ, കോണുകൾ, സ്‌റ്റിക്കുകൾ, കപ്പുകൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാകും. പാക്കേജ്‌ഡ്‌ ഗുഡ്‌സ്‌ വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം. വിപുലമായ വിതരണ ശൃംഖല ഇതിനായി പ്രയോജനപ്പെടുത്തും.

നിലവിൽ വിപണിയിലുള്ള അമുൽ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ മംഗോ സ്‌റ്റിക്, കശ്‌മീരി കേസരി, കുൾഫി എന്നിവയുടെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. എന്നാൽ, റിലയൻസ് ഇവ പത്തു രൂപയ്‌ക്ക് നൽകുന്നതോടെ വിപണിയിൽ മൽസരം കടുക്കുമെന്ന് ഉറപ്പായി. സ്വന്തം ഔട്ട്ലെറ്റുകൾ കൂടാതെ ‘ക്യാമ്പ’ ബ്രാൻഡിനായി ചെയ്‌തതുപോലെ റീട്ടെയിൽ പങ്കാളികൾക്ക് പ്രത്യേക ഫ്രീസറുകൾ നൽകുന്ന രീതിയും പരീക്ഷിക്കും.

ക്യാമ്പ ബ്രാൻഡ് കഴിഞ്ഞ സാമ്പത്തികവർഷം 4700 കോടിയുടെ വിറ്റുവരവ് നേടിയിരുന്നു. രാജ്യത്തെ നാലാമത്തെ വലിയ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡാകാനും ഇതുവഴി ക്യാമ്പയ്‌ക്ക് കഴിഞ്ഞു. ഈ മാതൃകയാണ് ബോംബൈ ക്രീമറിയിലും നടപ്പാക്കുന്നത്. റിലയൻസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ ഐസ്‌ക്രീം ബ്രാൻഡായ ക്വാളിറ്റി വാൾസിന്റെ ഓഹരിവില മൂന്നുശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE