ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകി.
സിജെപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ്. ഇതോടെ ഡെൽഹി പോലീസ് സ്റ്റേഷന് മുന്നിൽ സിജെപി തുടങ്ങിയ പ്രതിഷേധം താൽക്കാലിമായി അവസാനിപ്പിച്ചു. സിജെപി പ്രവർത്തകയായ നിഷു ആസാദ് എന്ന ദളിത് പെൺകുട്ടിയുടെ അച്ഛൻ സഞ്ജയ് കുമാറിന്റെ തലയോട്ടി പ്രതിഷേധത്തിനിടെ അടിച്ചുപൊട്ടിച്ചത് താനാണെന്നും വധശ്രമം ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ഹിന്ദുത്വ പ്രവർത്തകൻ ഭരദ്വാജ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസിൽ നടപടി ആവശ്യപ്പെട്ട് ഡെൽഹി പോലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം ആരംഭിച്ചത്. സിജെപി സൗരവ് ദാസ്, അശുതോഷ് രങ്ക ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ സംഘർഷം ഇടലെടുത്തിരുന്നു. തുടർന്ന് പോലീസ് നേതാക്കളെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































