ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് നൽകുക.

By Senior Reporter, Malabar News
OJ Janeesh
കായികമന്ത്രി ഒജെ ജനീഷ് / Image Courtesy: Adv OJ Janeesh FB Page

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നേടുന്ന മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള സംസ്‌ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് നൽകുക.

കായികമന്ത്രി ഒജെ ജനീഷാണ് പ്രഖ്യാപനം നടത്തിയത്. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരുലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ചുലക്ഷം രൂപ നൽകും. വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്നുലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 2 ലക്ഷം രൂപയും വീതം നൽകും.

ഏഷ്യൻ ഗെയിംസ് സെപ്‌തംബർ 19 മുതൽ

20ആമത് ഏഷ്യൻ ഗെയിംസ് സെപ്‌തംബർ 19 മുതൽ ഒക്‌ടോബർ നാലുവരെ ജപ്പാനിലെ അയ്ച്ചി- നഗോയയിൽ നടക്കും. 45 രാജ്യങ്ങളിൽ നിന്നുള്ള മൽസരരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മൽസരത്തിനിറങ്ങും. ‘തീജ്വാല’ എന്നർഥം വരുന്ന ‘ഹോനോഹോനോ’യാണ് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്‌നം.

പാഡെൽ, തേക്ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും വേദിയായിരുന്നു. ക്രിക്കറ്റ് താരം സഞ്‌ജു സാംസൺ ഉൾപ്പടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്‍ലറ്റിക്‌സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത്, 11 പേർ.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE