ഡെൽഹിയിൽ വന്ധ്യതാ നിവാരണ ചികിൽസയ്ക്കെത്തിയ 26 വയസുകാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡെൽഹിയിലെ ആർജി ഹോസ്പിജിറ്റൽസിലാണ് കേട്ടുകേൾവി പോലുമില്ലാത്ത അപൂർവ സംഭവം റിപ്പോർട് ചെയ്തത്.
വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികൾ ഇല്ലാത്തതിനെ തുടർന്നാണ് യുവാവ് ചികിൽസ തേടിയത്. യുവാവിന്റെ ബീജത്തിൽ കോശങ്ങളുടെ അഭാവം ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ യഥാർഥ കാരണം കണ്ടെത്താനാണ് ഡോക്ടർമാർ കൂടുതൽ സ്കാനിങ്ങുകളും പരിശോധനയും നടത്തിയത്.
ജനിതക പരിശോധനയിലാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്. പരിശോധനയിൽ ‘പെർസിസ്റ്റന്റ് മുലേറിയൻ ഡക്ട് സിൻഡ്രോം’ എന്ന ജൻമനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അതി സങ്കീർണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യുകയായിരുന്നു.
എന്താണ് പെർസിസ്റ്റന്റ് മുലേറിയൻ ഡക്ട് സിൻഡ്രോം?
ഗർഭാവസ്ഥയിൽ ആൺഭ്രൂണം വളരുമ്പോൾ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയൻ നാളികൾ (Mullerian Ducts) സ്വാഭാവികമായി നശിച്ചുപോകേണ്ടതാണ്. എന്നാൽ, അപൂർവമായി ചിലരിൽ ഈ നാളികൾ നശിക്കാതെ ശേഷിക്കുകയും പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളിൽ ഗർഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യുന്നു.
ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിർന്ന ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































